തൃശൂര്‍ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചത് 2008 ആരോഗ്യ പ്രവര്‍ത്തകര്‍

Update: 2021-01-19 14:46 GMT

തൃശൂര്‍: ജില്ലയില്‍ ഇത് വരെ 2008 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് 19 വാക്‌സിനേഷനായി കോ വിന്‍ ആപ്ലിക്കേഷന്‍ പട്ടികയില്‍ പേര് വന്ന 897 പേരില്‍ 759 പേര്‍ തിങ്കളാഴ്ച വാക്‌സിന്‍ സ്വീകരിച്ചു. ഗവ മെഡിക്കല്‍ കോളജ് 74, അമല മെഡിക്കല്‍ കോളജ് 80,

തൃശൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജ് 66, ജനറല്‍ ആശുപത്രി 98, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി85,

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 100, ചാലക്കുടി താലൂക്ക് ആശുപത്രി

100, ചാവക്കാട് താലൂക്ക് ആശുപത്രി 74, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 82 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. വ്യാഴാഴ്ച

മുതല്‍ ചാലക്കുടി താലൂക്ക് ആശുപത്രി, ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി എന്നീ വാക്‌സിന്‍ കേന്ദ്രങ്ങള്‍ക്ക് പകരം ദയ ആശുപത്രി, തൃശൂര്‍, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവ പുതിയ വാക്‌സിന്‍ കേന്ദ്രങ്ങളായി മാറും.

Similar News