എല്‍ഡിഎഫ് വിട്ടു; യുഡിഎഫില്‍ ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍

mani c kappan

Update: 2021-02-13 03:54 GMT

കൊച്ചി: മാണി സി കാപ്പന്‍ എംഎല്‍എ എല്‍ഡിഎഫ് വിട്ടു. യുഡിഎഫില്‍ ഘടക കക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. എന്‍സിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താന്‍ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കുക എന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും. 101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും, 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയില്‍ പങ്കെടുക്കും.

താന്‍ പാലായില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. വമ്പന്‍ വികസനങ്ങളാണ് പാലായില്‍ താന്‍ എംഎല്‍എ ആയ ശേഷം നടന്നത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താന്‍ നല്‍കിയ അപേക്ഷകള്‍ക്കൊക്കെ അനുമതി നല്‍കിയത് അദ്ദേഹമാണ്. എന്നാല്‍, സീറ്റ് നല്‍കുന്ന കാര്യം വന്നപ്പോള്‍ മുന്നണി തന്നെ അവഗണിച്ചു. തന്നോടൊപ്പമുള്ള പ്രവര്‍ത്തകരുടെയും ദേശീയ നേതൃത്വത്തില്‍ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് മുന്നണിമാറ്റമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Tags:    

Similar News