കോഴിക്കോട്: തെക്കെപ്പുറം സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒമ്പതാമത് റീമാക്‌സ് സൗത്ത് ഇന്ത്യ ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് വൈകീട്ട് ഏഴിന് ഫ്രാന്‍സിസ് റോഡ് ചെങ്ങോട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ (SLRCക്ക് സമീപം) ആരംഭിക്കുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉല്‍ഘാടനം ചെയ്യും.
കേരളത്തിലെ വിവിധ ജില്ലകളിലെ പ്രമുഖ ക്ലബുകള്‍ കൂടാതെ ഇത്തവണ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുക്കുന്നു. തെക്കെപ്പുറം, ഓപ്പണ്‍ സീനിയര്‍ വിഭാഗങ്ങളില്‍ 40 ടീമുകള്‍ പങ്കെടുക്കുന്നു. ഏപ്രില്‍ 3 നാണ് ഫൈനല്‍ മത്സരങ്ങള്‍.
പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ടൂര്‍ണമെന്റ് നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു.