ദമ്മാം: പരിശുദ്ധ റമദാനില്‍ ഖുര്‍ആനിന്റെ മാസ്മരികതയോടൊപ്പം സഞ്ചരിക്കാനും കൂടുതല്‍ അടുത്തറിയാനും വേണ്ടി ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ആര്‍എസ്‌സി സംഘടിപ്പികുന്ന ഖുര്‍ആന്‍ പാരായണ മത്സരമാണ് തര്‍തീല്‍.
സെക്ടര്‍, സെന്‍ട്രല്‍, നാഷണല്‍, ഗള്‍ഫ് കൗണ്‍സില്‍ തലങ്ങളില്‍ കിഡ്‌സ്,ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.
തിലാവത്ത്,ഹിഫ്‌ള് മത്സരം,ഖുര്‍ആന്‍ ക്വിസ്,ഖുര്‍ആന്‍ പ്രഭാഷണം,ഖുര്‍ആന്‍ എക്‌സിബിഷന്‍, ഖുര്‍ആന്‍ സെമിനാര്‍ തുടങ്ങി വിവിധ ഇനം മത്സരങ്ങളിലാണ് 4വേ എഡിഷന്‍ തര്‍തീലിലുള്ളത്. ഹായില്‍,അല്‍ ഖസീം, റിയാദ് സിറ്റി,റിയാദ് നോര്‍ത്ത്,അല്‍ ഹസ,ദമാം,അല്‍ ഖോബാര്‍,ജുബൈല്‍ തുടങ്ങി സൗദി ഈസ്റ്റിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധിം വരുന്ന മല്‍സരാര്‍ത്ഥികളില്‍ നിന്നും വിജയിച്ച പ്രതിഭകളാണ് ഏപ്രില്‍ 30 ന് നാഷനല്‍ ഘടകത്തില്‍ മത്സരിക്കുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറിട്ട് മത്സരങ്ങള്‍ സജ്ജീകരിക്കുന്നുണ്ട്. സൗദി തലത്തില്‍ എറ്റവും മികവ് പുലര്‍ത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് മെയ് ഏഴിന് ഗള്‍ഫ് അടിസ്ഥാനത്തില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും rscsaudieast@gmail.com ഇമെയില്‍ വഴിയോ 0502883849,0530184344 നമ്പറുകള്‍ വഴിയോ ബന്ധപെടുക.
ദമാമില്‍ നടന്ന നാഷനല്‍ തര്‍തീല്‍ പ്രഖ്യാപനം ചെയര്‍മാന്‍ ശഫീഖ് ജൗഹരി നിര്‍വ്വഹിച്ചു. നാഷനല്‍ സംഘടന കണ്‍വീനര്‍ റഹൂഫ് പാലേരി , കലാലയം കണ്‍വീനര്‍ ബഷീര്‍ ബുഖാരി,രിസാല കണ്‍വീനര്‍ ഫൈസല്‍ വേങ്ങാട്, ഹാഫിള് ഫാറൂഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.