രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു

Update: 2021-04-13 03:02 GMT

ദമ്മാം: പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജീയണല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.

ദമ്മാം കിംങ്ങ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെ നടന്ന ക്യാംപില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും രക്തം നല്‍കാന്‍ എത്തി.

കിംങ് ഫഹദ് ആശുപത്രി മെഡിക്കല്‍ വിഭാഗത്തിലെ ഡോ: അഹ് മദ് സാലിഹ് മന്‍സൂര്‍, ഡോ: ഉസാമ അല്‍ ഖാംദി, ഡോ: അഫ്രാദായല്‍, റീജീയണല്‍ പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം, വെല്‍വെയര്‍ വിഭാഗം കണ്‍വീനര്‍ ജംഷാദ് കണ്ണൂര്‍, വിവിധ റീജീയണല്‍ ജില്ലാ ഭാരവാഹികളായ, തന്‍സീം കണ്ണൂര്‍, റഊഫ്ചാവക്കാട്, അബ്ദുറഹീം, ജമാല്‍ കൊടിയത്തൂര്‍,തീരൂര്‍ക്കാട്, സലീം കണ്ണൂര്‍, ഷരീഫ് കൊച്ചി, ഷമീം പാപ്പിനിശ്ശേരി, മുഹ്‌സിന്‍ ആറ്റശ്ശേരി, അന്‍വര്‍പാലക്കാട്, സിയാദ്, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, അയ്മന്‍ സഈദ്, കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് എം.കെ.ഷാജഹാന്‍, അന്‍വര്‍ സലീം, ഷമീര്‍ നേതൃത്വം നല്‍കി.

Similar News