കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

Update: 2021-04-18 15:53 GMT

മാള: കുഴുര്‍ ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് വ്യാപനം കൂടുതലായതിനാല്‍ 14 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കുഴുര്‍ ഗ്രാമപ്പഞ്ചായത്ത് നിവാസികള്‍ ആരും തന്നെ അനുവാദമില്ലാതെ ഗ്രാമപഞ്ചായത്ത് വിട്ടു പുറത്തു പോകുന്നതും മറ്റു പ്രദേശത്തു നിന്നും ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കാനും പാടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. കൂടാതെ ഇന്ന് മുതല്‍ നിരോധനാജ്ഞ (144) നിലവില്‍ വരുന്നതിനാല്‍ കവലകളിലോ മറ്റു സ്ഥലങ്ങളിലോ അഞ്ച് പേരില്‍ കൂടുതല്‍ കൂടി നില്‍ക്കുന്നത് പാടില്ലാതാണ്.

മുന്‍കൂട്ടി തിരുമാനിച്ചിട്ടുള്ള കല്യാണങ്ങള്‍ മറ്റു ചടങ്ങുകള്‍ക്കും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് ഹാളില്‍ 75 പേര്‍ക്കും തുറന്ന സ്ഥലത്ത് 150 പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജോലിക്ക് പോലും പുറത്തേക്ക് പോകരുതെന്നാണ് അറിയിപ്പ്. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും ഇന്നലെ തന്നെ അടച്ചിരിക്കയാണ്. ഇരിങ്ങാലക്കുട ഡി വൈ എസ് പിയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഗ്രാമപഞ്ചായത്തധികൃതരും ഒരുക്കങ്ങള്‍ വിലയിരുത്തി.

Similar News