കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

Update: 2021-04-20 15:53 GMT

മാള: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. വള്ളിവട്ടം പൈങ്ങോട് മാളിയേക്കല്‍ ലൂവീസ് (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പത്താം തിയ്യതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ലില്ലി. മക്കള്‍: ലിന്റൊ, ലിവിന്‍. മരുമക്കള്‍: നീതു, നിവിയ. കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരം സംസ്‌ക്കാരം നടത്തി.

Similar News