കുടിവെള്ള ക്ഷാമം: കുമ്പള ആരിക്കാടി കടവത്ത് മേഖലകളിൽ നാൽപത് ദിവസം പിന്നിട്ട് എസ്ഡിപിഐ യുടെ കുടിവെള്ള വിതരണം

Update: 2021-05-25 09:24 GMT

കുമ്പള : കുടിവെള്ള പ്രശ്നം രൂക്ഷമായ ആരിക്കാടി കടവത്ത് പ്രദേശത്തു തുടർച്ചയായി നാല്പതാം ദിവസവും കർമ പദത്തിലാണ് എസ്‌ഡിപിഐ. തീരദേശ മേഖല ആയതിനാൽ കിണറുകളിൽ ഉപ്പ് വെള്ളവും, കുഴൽ കിണർ കുഴിക്കാൻ പറ്റാത്ത സാഹചര്യവുമാണ്. രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് കടവത്ത് നിവാസികൾ നേരിടുന്നത്. ഇലക്ഷൻ സമയത്ത് ഏറെ ചർച്ചയായതും ഇതേ വിഷയമായിരുന്നു. ആരിക്കാടി കുമ്പോൽ വാർഡ് മെമ്പർ അൻവർ ആരിക്കാടിയുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇലക്ഷൻ സമയത്ത് വാർഡ് നിവാസികൾക് നൽകിയ വാഗ്ദാനം കൂടി ആയിരുന്നു കുടിവെള്ള വിതരണം. കുടിവെള്ള പ്രശ്നത്തിനുള്ള ശാശ്വത പരിഹാരത്തിനുള്ള ശ്രമത്തിലാണെന്നും അതിനായുള്ള പഠനങ്ങൾ എസ്‌ഡിപിഐക്കൊപ്പം ചേർന്നുകൊണ്ട് നടത്തികൊണ്ടിരിക്കുകയാണെന്നും അൻവർ ആരിക്കാടി അറിയിച്ചു. നിലവിൽ ഒരുദിവസം നാലായിരം ലിറ്റർ വെള്ളമാണ് അറുപതോളം കുടുംബങ്ങൾക്ക്‌ വിതരണം ചെയ്യുന്നത്. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും എന്നും കൂടെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരുടെയും നല്ലവരായ നാട്ടുകാരും അല്ലാത്തവരുടെയും അകമഴിഞ്ഞ പിന്തുണയുമാണ് നാൽപതാം ദിവസം പിന്നിടുന്ന കുടിവെള്ള വിതരണത്തിന്റെ മുതൽക്കൂട്ടെന്ന് എസ് ഡി പി ഐ വാർഡ് പ്രസിഡന്റ് അലി ശഹാമ പറഞ്ഞു.

Similar News