കുവൈത്തിൽ അനധികൃത ഒത്തുചേരലുകളിൽ പങ്കെടുക്കുന്ന പ്രവാസികളെ ഉടനടി നാടുകടത്താൻ നിർദേശം

Update: 2021-06-30 06:05 GMT

കുവൈത്ത് സിറ്റി :രാജ്യത്തിന്റെ പൊതുതാൽപര്യത്തിനും സുരക്ഷയ്ക്കും ധാർമ്മികതയ്ക്കും ഹാനികരമായ പെരുമാറ്റം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത്തരം വിദേശികളെ ഉടനടി നാടുകടത്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ അലി നിർദ്ദേശം നൽകി. കുവൈറ്റ് നഗരത്തിലെ ഇറാഡ സ്ക്വയറിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന്റെയും സർക്കാർ തീരുമാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെയും പശ്ചാത്തലത്തിൽ പ്രതിയായ വിദേശിയെ നാട് കടത്താൻ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌. അനധികൃത ഒത്തുചേരലുകളിൽ പങ്കെടുക്കുകയോ കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന ഏതൊരു താമസക്കാരനെയും ഉടനടി നാട് കടത്തുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Similar News