മലപ്പുറം: തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ 10, 12 ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി മികച്ച നേട്ടം കൈവരിച്ച അമല്‍ മുഹമ്മദ്, നമിത മധു, അംന മറിയം, ഷാന ഫാത്തിമ, റിമ റിയാസ് തുടങ്ങിയവരെ സ്‌കൂള്‍ മാനേജ്‌മെന്റ് ആദരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എംഇഎസ് കേരള ട്രഷറര്‍ പ്രഫസര്‍ കടവനാട് മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് ഒ സി സലാഹുദീന്‍ മുഖ്യപ്രഭാഷണം നടത്തി. എംഇഎസ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ഷാഫി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെയ്‌മോന്‍ മേലേക്കുടി, വൈസ് പ്രിന്‍സിപ്പല്‍ വി മധുസൂദനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പന്ത്രണ്ടാം ക്ലാസ്സിലെ 87 കുട്ടികളില്‍ 81 പേരും ഡിസ്റ്റിങ്ഷന്‍ നേടി. അതില്‍ത്തന്നെ 26 കുട്ടികള്‍ 90% ത്തില്‍ അധികം മാര്‍ക്ക് കരസ്ഥമാക്കിയവരാണ്. 6 പേര്‍ ഫസ്റ്റ് ക്ലാസ്സും നേടി. കോമേഴ്‌സ് വിഭാഗത്തിലെ ഷാന ഫാത്തിമ എന്‍. ടി 97.8 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പര്‍ സ്ഥാനം നേടിയപ്പോള്‍, സയന്‍സ് വിഭാഗത്തില്‍ റിമ റിയാസ് 97.4 ശതമാനം മാര്‍ക്കും നേടി തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി. ഗണിതത്തില്‍ മുഴുവന്‍ മാര്‍ക്കും നേടി റിമ റിയാസും കെമിസ്ട്രിയില്‍ മുഴുവന്‍ മാര്‍ക്കും നേടി നന്ദന മേനോനും നാഷണല്‍ ടോപ്പോര്‍സില്‍ ഇടംപിടിച്ചതും ഏറെ അഭിനന്ദനാര്‍ഹമാണ്.
ഇംഗ്ലീഷ് ഷാന ഫാത്തിമ, നന്ദന മേനോന്‍ (99), മലയാളം ഷാന ഫാത്തിമ , രാഹുല്‍ ഗോപന്‍ (94), അറബിക് റാനിയ അബ്ദുല്‍ ഗഫൂര്‍ (94), ഫിസിക്‌സ് നൈല നാസര്‍, റിമ റിയാസ് (97), ബയോളജി പാര്‍വ്വതി പി, നന്ദന മേനോന്‍, നൈല നാസര്‍, റിമ റിയാസ്(97), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അഭിരാജ് ആര്‍ (97), കമ്പ്യൂട്ടര്‍ മുര്‍ഷിദ് ആലം എന്‍ സി(99).
ഇക്കണോമിക്‌സ് ഷാന ഫാത്തിമ (99), ബിസ്‌നസ് സ്റ്റഡീസ് ഷാന ഫാത്തിമ (98), അക്കൗണ്ടന്‍സി ഷാന ഫാത്തിമ (99) അതാത് വിഷയങ്ങളില്‍ ഉയര്‍ന്ന സ്ഥാനം നേടി. പത്താം ക്ലാസ്സിലെ 159 കുട്ടികളില്‍ 21 പേര്‍ മുഴുവന്‍ വിഷയത്തിലും A1 കരസ്ഥമാക്കി. 50 പേര്‍ 90% ത്തില്‍ അധികം മാര്‍ക്കും, 80 പേര്‍ ഡിസ്റ്റിങ്ഷനും, 29 പേര്‍ ഫസ്റ്റ് ക്ലാസ്സും നേടി.
98 ശതമാനം മാര്‍ക്ക് നേടി നമിത മധുവും, അമല്‍ മുഹമ്മദും സ്‌കൂള്‍ ടോപ്പേര്‍സ് ആയി. ഗണിതത്തില്‍ അംന മറിയം, സോഷ്യല്‍ സയന്‍സില്‍ നമിത മധു, അമല്‍ മുഹമ്മദ്, നേഹ പി, റന .പി; സയന്‍സില്‍ നമിത മധു, അമല്‍ മുഹമ്മദ്, അംന മറിയം എന്നിവര്‍ മുഴുവന്‍ മാര്‍ക്കും നേടി നാഷണല്‍ ടോപ്പേര്‍സ് ബഹുമതി നേടിയെടുത്തു.
ഇംഗ്ലീഷ് – ഗീതിക.ബി.രാജ്(99), മലയാളംഭാവന മനോജ്, ശ്രീലക്ഷ്മി, അശ്വതി.എസ്(99), ഹിന്ദി ദേവിക വിനോദ്(99), അറബിക് റന.പി, സഹ്‌റ.കെ(99) തുടങ്ങിയവര്‍ അതാത് വിഷയങ്ങളില്‍ ഉയര്‍ന്ന വിജയം നേടി.