ഹായില്‍: ഹുറൂബില്‍ അകപ്പെട്ട തിരുവനന്തപുരം ഓടയം സ്വദേശി സുനില്‍ അബ്ദുല്‍ റഷീദിന് നാടണയാന്‍ തുണയായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. മദീനയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരു വര്‍ഷമായി സ്പോണ്സര് ഹുറൂബാക്കിയിരുന്നു.
തുടര്‍ന്ന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന ഇദ്ദേഹം മദീനയിലെ ലേബര്‍ കോടതില്‍ പരാതി നല്കി. സ്പോണ്സര് ഹായില്‍ സ്വദേശിയായത് കൊണ്ട് ഹായിലിലെ ലേബര്‍ കോടതിയില്‍ പരാതി നല്കാന് കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സുനില്‍ അബ്ദുല്‍ റഷീദ് ഹായില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് റഊഫ് ഇരിട്ടിയെ ബന്ധപ്പെടുകയും സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ റഊഫ് ഇരിട്ടി, നിഹാസ് കല്ലമ്പലം, സാദിഖ് വയനാട്, മുഹമ്മദ് ഷാന്‍ എന്നിവര്‍ ഈ വിഷയത്തില്‍ ഇടപെടുകയും ഇദ്ദേഹത്തിന് നാട്ടില്‍ പോകാനുള്ള എക്സിറ്റ് പേപ്പര്‍ സാദിഖ് വയനാടിന്റെ ജാമ്യത്തില്‍ കോടതിയില്‍ നിന്നും വാങ്ങിച്ച് കൊടുക്കുകയുമായിരിന്നു.