കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചുവെന്ന് എം കെ രാഘവന് എംപി ആരോപിച്ചു. ''വ്യാപകമായി കള്ളവോട്ട് ചെയ്തു, പൊലീസ് നിഷ്ക്രിയമായി നോക്കി നിന്നു, സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു''-എം കെ രാഘവന് പറഞ്ഞു.