മസ്കത്ത്: മംഗളൂരു സ്വദേശി ദുകമില്‍ കടലില്‍ വീണ് മരിച്ചു. മറ്റൊരാളെ കാണാതയി. ഉള്ളാള്‍ കൊടെപുരയിലെ സമീര്‍ (25) ആണ് മരിച്ചത്. അലെകളെ സ്വദേശി റിസ്വാനെയാണ് കാണാതായത്. തെന്നി കടലില്‍ വീണ റിസ്വാനെ രക്ഷിക്കാനായി സമീറും ചാടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി മസ്കത്തിലെ സമുദ്രോല്‍പ്പന്ന ഭക്ഷ്യ വിഭവ കമ്പനിയിലെ ജോലിക്കാരാണ്. വാരാന്ത്യം ചെലവഴിക്കാന്‍ ദുകമില്‍ എത്തിയപ്പോഴാണ് അപകടം നടന്നത്. സമീര്‍ വിവാഹം കഴിക്കുന്നതിനായി നാട്ടില്‍ വരാനുള്ള ഒരുക്കത്തിലായിരുന്നു.