'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' കാംപയിന് വെള്ളിയാഴ്ച തുടക്കമാകും; വി ഡി സതീശന്‍ മുഖ്യാതിഥി

Update: 2021-09-02 17:11 GMT

ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന്‍ ദേശീയതല ഉദ്ഘാടനം സെപ്തംബര്‍ 3 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും.

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി കേരളം ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും.

കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ പ്രമേയ വിശദീകരണം നടത്തും. കാംപയിനിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണം , സോഷ്യല്‍ മീഡിയ അവെയര്‍നസ്, പാരന്റിംഗ്, ആദര്‍ശ കുടുംബം, സ്റ്റുഡന്റസ് മീറ്റ്, ബഹുജനസംഗമം, വനിതാ സംഗമം, യൂത്ത് മീറ്റ്, പ്രവര്‍ത്തക സംഗമം, പ്രീ മെരിറ്റല്‍ കൗണ്‍സലിംഗ് എന്നിവ നടക്കും.

കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കു മക്ക , ജിദ്ദ , റിയാദ്, ദമ്മാം, ജുബൈല്‍ തുറൈഫ്, ബുറൈദ ,അല്‍ ഖോബാര്‍, അല്‍ ഹസ്സ തുടങ്ങിയ ഇസ്‌ലാഹി സെന്ററുകള്‍ നേതൃത്വം നല്‍കും.

Similar News