ട്രെയിന്‍ തട്ടി വയോധിക മരിച്ചു

Update: 2021-09-20 17:03 GMT

പയ്യോളി: ഇരിങ്ങല്‍ ഓയില്‍ മില്ലിന് സമീപം പരേതനായ കുറ്റിയില്‍ രാമന്റെ ഭാര്യ കുറ്റിയില്‍ ലക്ഷ്മി (68) ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു

ഇരിങ്ങല്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളിലെ പാചകക്കാരിയായിരുന്നു. ഇടിച്ച ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഗെയ്റ്റ് മാനേയും റെയില്‍വേ പോലീസിനേയും വിവരമറിയിക്കുകയുമായിരുന്നു. മക്കള്‍: പ്രീജിത്ത് (അലൂമിനിയം ഫാബ്രിക്കേഷന്‍), പ്രീത. മരുമക്കള്‍: ജിഷ, ബാബു.

Similar News