കല്‍പ്പറ്റ: ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മക്കള്‍, പേര മക്കള്‍ ഉള്‍പ്പടെ 25 പേരുള്ള ഉമ്മമാരെ ആദരിക്കുന്ന സ്നേഹാദരം എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് വീരാന്‍ കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ കെ കെ മുഹമ്മദ് വഹബിയുടെ മാതാവ് കളരിക്കല്‍ സൈനബയെ ആദരിച്ചു.
എസ്വൈഎഫ് പ്രസിഡന്റ് പുനത്തില്‍ സവാദ് മൗലവി ബത്തേരി അധ്യക്ഷത വഹിച്ചു. ദില്‍ഷാദ് വഹബി, ശാക്കിര്‍ വഹബി, യൂസഫ് മുസ്ല്യാര്‍, നൗഷാദ് വെള്ളമുണ്ട, അമീര്‍ ബീനാച്ചി, അബ്ദുല്‍ അസീസ് കല്ലുവയല്‍, മുഹമ്മദ് അമീന് ദാറാനി എന്നിവര്‍ പ്രസംഗിച്ചു.