തൃശൂര്‍: ജില്ലയില്‍ ഇന്ന് 753 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 38 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,004 ആണ്. തൃശൂര്‍ സ്വദേശികളായ 79 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,23,271 ആണ്. 5,15,428 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.61% ആണ്.
ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 57 പുരുഷന്മാരും 71 സ്ത്രീകളും പത്ത് വയസ്സിനു താഴെ 21 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 72
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 60
സര്‍ക്കാര്‍ ആശുപത്രികളില്‍ 82
സ്വകാര്യ ആശുപത്രികളില്‍ 192
കൂടാതെ 4,845 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
831 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 54 പേര് ആശുപത്രിയിലും 777 പേര് വീടുകളിലുമാണ്.
6,484 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,375 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,866 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 243 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,89,631 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
297 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,54,585 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 28 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംങ് നല്കി.
ജില്ലയില്‍ ഇതുവരെ 36,01,791 ഡോസ് കൊവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 22,95,945 പേര് ഒരു ഡോസ് വാക്സിനും, 13,05,846 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.