കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നാളെ ബേപ്പൂര്‍ മറീനയില്‍ മണല്‍ ശില്‍പം ഒരുങ്ങും. ആകാശത്ത് വര്‍ണം വാരി വിതറി കുട്ടികളുടെ പട്ടം പറത്തലും നടക്കും. വൈകീട്ട് നാലു മണിയോടെ വയനാട് സ്വദേശി ബിനുവാണ് ബീച്ച് പരിസരത്ത് സാന്റ് ആര്‍ട്ട് ഒരുക്കുക. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളാണ് ശില്‍പങ്ങളായി ഒരുങ്ങുന്നത്. അതോടൊപ്പം കുട്ടികളുടെ പട്ടം പറത്തലും ഉണ്ടാകും. താല്‍പര്യമുള്ള കുട്ടികള്‍ക്ക് പട്ടം പറത്തലില്‍ പങ്കെടുക്കാം.