തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുപിഎക്കോ എന്‍ഡിഎക്കോ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി (വീഡിയോ)

Update: 2025-02-03 10:08 GMT
തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുപിഎക്കോ എന്‍ഡിഎക്കോ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി (വീഡിയോ)

ന്യൂഡല്‍ഹി: കഴിഞ്ഞ പതിറ്റാണ്ടായി രാജ്യം ഭരിക്കുന്ന തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യുപിഎക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്കോ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.

''2014ല്‍ 15.3 ശതമാനമായിരുന്ന ഉല്‍പ്പാദനമേഖലയുടെ വിഹിതം ഇന്ന് 12.6 ശതമാനമായി കുറഞ്ഞു. 60 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. ദ്ദേഹം ശ്രമിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. മെയ്ക്ക് ഇന്‍ ഇന്ത്യ ഒരു നല്ല ആശയമായിരുന്നു, പക്ഷേ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടു'' രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മള്‍ അതിവേഗം വളരുന്നുവെന്നു പറയുമ്പോഴും തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ രാഹുല്‍ഗാന്ധി മികച്ച കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപെടുകയായിരുന്നുവെന്നും വ്യക്തമാക്കി. ഒരു രാജ്യമെന്ന നിലയില്‍ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Tags:    

Similar News