കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി: മസ്റ്ററിങ് നടത്തണം

Update: 2022-02-03 01:23 GMT

തൃശൂര്‍: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് ബയോമസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ്ങ് നടത്തുന്നതിനും ഫെബ്രുവരി 20ന് വരെ സമയം അനുവദിച്ചിരിക്കുന്നു. ബയോ മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അതാത് ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04872364443, 9747717003

Similar News