തൃശൂര്‍: പീച്ചി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സിന്തറ്റിക് കോര്‍ട്ടിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ പീച്ചിയെ ടൂറിസ്റ്റ്‌വിദ്യാഭ്യാസ വളര്‍ച്ചയുടെ ഹബ്ബാക്കി മാറ്റുന്നതിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
സ്‌കൂളിനു കെട്ടിടവും മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് കോര്‍ട്ടും സൈക്കിള്‍ ഷെഡും നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു.
ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍ എന്നിവ കളിക്കുന്നതിനായുള്ള സിന്തറ്റിക് കോര്‍ട്ട് സ്‌കൂളിന് മുന്നിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി അനിത
പ്രധാന അധ്യാപിക ഡെയ്‌സി, പിടിഎ പ്രസിഡന്റ് വിന്‍സെന്റ് പയ്യപ്പിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു,വാര്‍ഡ് മെമ്പര്‍മാരായ സ്വപ്ന രാധാകൃഷ്ണന്‍, ബാബു തോമസ്, ഷൈജു കുര്യന്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.