തൃശൂര്‍ ജില്ലയില്‍ 315 പേര്‍ക്ക് കൂടി കൊവിഡ്; 912 പേര്‍ രോഗമുക്തരായി

Update: 2022-02-24 12:06 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 181 പേരും വീട്ടു നിരീക്ഷണത്തിലുള്ള 3,421 പേരും ചേര്‍ന്ന് 3,917 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 912 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,65,567 ആണ്. 6,56,954 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരായ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 08 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

5,443 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,964 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,412 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 1,067 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 42,84,525 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Similar News