കണ്ണൂര്‍, കോഴിക്കോട് യുനിവേഴ്‌സിറ്റികളില്‍ മാവോവാദി യോഗം നടന്നെന്ന് എന്‍ഐഎ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍.

Update: 2021-08-12 08:52 GMT

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് യുനിവേഴ്‌സിറ്റികളില്‍ മാവോവാദി യോഗം നടന്നെന്ന് എന്‍ഐഎ റിപോര്‍ട്ട്. പന്തീരങ്കാവ് മാവോവാദി കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമര്‍ശം. വൈത്തിരിയില്‍ കൊല്ലപ്പെട്ട സി പി ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉസ്മാനൊപ്പം കൂത്തുപറമ്പ്, വൈറ്റില എന്നിവിടങ്ങളില്‍ വിജിത് രഹസ്യയോഗം ചേര്‍ന്നെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.


2016 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി . പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക് വേണ്ടി വിജിത്ത് മരുന്നുകള്‍ വാങ്ങി നല്‍കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൊട്ടക്കടവ്, കല്ലേരി ജുമാ മസ്ജിദ്, പെരുവയയല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജലീലുമായി വിജിത് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ജലീല്‍ വിജിത്തിന് മാവോവാദി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലാപ്പ്‌ടോപ് നല്‍കിയെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.




Tags:    

Similar News