നിലമ്പൂരില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു
വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലമ്പൂരില്‍ 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചാതി തഹസില്‍ദാര്‍ സുഭാഷ് തേജസ് ന്യൂസിനോട് പറഞ്ഞു. പലരും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് കുടുങ്ങി കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍: വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലമ്പൂരില്‍ 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചാതി തഹസില്‍ദാര്‍ സുഭാഷ് തേജസ് ന്യൂസിനോട് പറഞ്ഞു. പലരും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് കുടുങ്ങി കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത മഴ തുടരുന്നതും രാത്രിയായതിനാലും ആളുകള്‍ കുടുങ്ങി കിടക്കുന്ന പ്രദേശങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമ്പുഴ അടക്കമുള്ള ചാലിയാര്‍ പുഴയുടെ പലനദികളും ഗതി മാറി ഒഴികി കൊണ്ടിരിക്കുകയാണ്. ചാലിയാറിന്റെ പല പോഷക നദികളും വയനാടില്‍ നിന്നുമാണ് ആരംഭിക്കുന്നത്. വയനാട്ടില്‍ ഉരുള്‍ പൊട്ടലോട് കൂടി മഴ തുടരുമ്പോള്‍ ചാലിയാറും ഗതി മാറി ഒഴുകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരുളായി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പോലും ടൗണില്‍ എത്താാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.