ഇലക്ട്രിക് ട്രെയിനിനെ വരവേല്‍ക്കാനൊരുങ്ങി നിലമ്പൂര്‍

മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്. ഇതോടെ തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ നിലമ്പൂരിലേക്കുള്ള യാത്ര കൂടുതല്‍ സുന്ദരമായൊരു അനുഭൂതിയായിരിക്കും യാത്രികര്‍ക്കു സമ്മാനിക്കുക.

Update: 2019-01-18 17:29 GMT

നിലമ്പൂര്‍: ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍പാത വൈദ്യൂതീകരിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്. ഇതോടെ തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ നിലമ്പൂരിലേക്കുള്ള യാത്ര കൂടുതല്‍ സുന്ദരമായൊരു അനുഭൂതിയായിരിക്കും യാത്രികര്‍ക്കു സമ്മാനിക്കുക. പാത വൈദ്യൂതീകരിക്കുന്നതോടെ യാത്രാ സമയം അരമണിക്കൂറും പ്രവര്‍ത്തന ചെലവ് 15 ശതമാനവും കുറയുമെന്നാണു കരുതുന്നത്. എട്ടു വിഭാഗങ്ങളിലായുള്ള 1,100 കീലോമീറ്റര്‍ പാത വൈദ്യുതീകരിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. ഇതിലാണ് 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയും 44 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം-പുനലൂര്‍ പാതയും ഉള്‍പെടുത്തിയിട്ടുള്ളത്. വിരുദുനഗര്‍-തെങ്കാശി (122 കി.മി), ചെങ്കോട്ട-തെങ്കാശി-തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ (141 കി.മി), മധുര-മാനാമധുര-രാമേശ്വരം (161 കി.മി), പൊള്ളാച്ചി-പോത്തനൂര്‍ (40 കി.മി), തിരുച്ചിറപ്പള്ളി-മാനാമധുര-വിരുദുനഗര്‍ (217 കി.മി), സേലം-വിരുദാചലം-കടലൂര്‍ പോര്‍ട്ട് (196 കി.മി), എന്നിവയാണു വൈദ്യൂതീകരിക്കുന്ന മറ്റു പാതകള്‍.

Tags:    

Similar News