നാഗാലാന്‍ഡില്‍ ഒമ്പത് തടവുകാര്‍ ജയില്‍ ചാടി

Update: 2022-11-20 14:36 GMT

കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് റിമാന്‍ഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ചാടിയത്. ജയിലിലെ ഒന്നാം വാര്‍ഡിലെ ഒരു സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഒമ്പത് പേരാണ് രക്ഷപ്പെട്ടത്. 29 പേര്‍ വസിച്ചിരുന്ന സെല്ലിലെ മറ്റുള്ളവര്‍ ഉറങ്ങുന്ന വേളയിലാണ് ഇവര്‍ രക്ഷപ്പെട്ടത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ തുണികള്‍ കൂട്ടിക്കെട്ടി ജയിലിന്റെ മതില്‍ ചാടിക്കടക്കുകയായിരുന്നു.

സെല്ലുകളുടെ പൂട്ടുതകര്‍ത്താണ് പ്രതികള്‍ ജയില്‍ ചാടിയതെന്ന് അറിയിച്ച പോലിസ്, ഇവര്‍ക്കായി സമീപഗ്രാമങ്ങളില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചെന്നും എല്ലാവരെയും ഉടന്‍ പിടികൂടുമെന്നും അറിയിച്ചു. സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ വിവരമറിയിക്കാന്‍ ഗ്രാമവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോണ്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പോലിസ് വിപുലമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട വിവിധ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു- പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News