നീരവ് മോദിയുടെ നൂറുകോടിയുടെ ബംഗ്ലാവ് സ്‌ഫോടനത്തിലൂടെ തകര്‍ക്കും

Update: 2019-03-06 16:16 GMT

അലിബാഗ്: പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 100 കോടി വിലവരുന്ന ബംഗ്ലാവ് തകര്‍ക്കാന്‍ നിയന്ത്രിത സ്‌ഫോടനം ഉപയോഗിക്കും. അനധികൃതമായി മഹാരാഷ്ട്രയില്‍ സമുദ്ര തീരത്ത് കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച ബംഗ്ലാവ് പൊളിച്ചു നീക്കുന്നതിനുള്ള നീക്കങ്ങള്‍ ഒരുമാസം മുമ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൊളിച്ചുനീക്കല്‍ വേഗത്തിലാക്കാനാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

തീരദേശ നിയമങ്ങള്‍ പാലിക്കാതെ അനധികൃതമായാണ് നിര്‍മിച്ചതെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. ആറ് ആഴ്ചനീണ്ട ശ്രമത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചു തുടങ്ങിയത്. കരുത്തോടെ നിര്‍മിച്ചിട്ടുള്ള കെട്ടിടം വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പൊളിച്ചു നീക്കുന്നത്. കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെയാണ് നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള അധികൃതരുടെ നീക്കം.

Tags:    

Similar News