കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ഞാറയ്ക്കലിലെ റിഷ്‌കോവ് വാഴപ്പിള്ളിയാണ് മരിച്ചത്. 43 വയസ്സായിരുന്നു. മൃതദേഹം കുവൈത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും. ഭാര്യയും മകനും കുവൈത്തില്‍ തന്നെയുണ്ട്. ഓട്ടോവണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സൗമ്യ, മകന്‍: ഗബ്രിയേല്‍ മാത്യൂസ്.