വാടക കൊടുക്കാന്‍ പണമില്ല; അബുദാബി മലയാളി സമാജം പ്രതിസന്ധിയില്‍

Update: 2021-04-09 15:20 GMT

അബുദാബി: വാടക കുടിശ്ശിക അടച്ചുതീര്‍ക്കാനാവാതെ അബുദാബി മലയാളി സമാജം പ്രതിസന്ധിയില്‍. കൊവിഡ് മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനാല്‍ വരുമാനം നിലച്ചതാണ് കെട്ടിട വാടക കുടിശ്ശിക വരാന്‍ കാരണമായത്. പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കാല ഭാരവാഹികളെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ചു. യേശു ശീലന്‍ ചെയര്‍മാനായാണ് ഏട്ടംഗ കോര്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നികുതി ഉള്‍പ്പെടെ 4.75 ലക്ഷം ദിര്‍ഹമാണ് വാര്‍ഷിക വാടക.


കൊവിഡ് പശ്ചാത്തലത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി കത്തു നല്‍കിയതിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്ന് വരുമാനം നിലച്ചു. 2020 മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന വാര്‍ഷിക തിരഞ്ഞെടുപ്പും അധികാര കൈമാറ്റവും നടക്കാതിരുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. നിലവിലെ പ്രസിഡന്റ് ഷിബു വര്‍ഗീസ് മാസങ്ങളായി നാട്ടിലാണ്. അഭിപ്രായ വ്യത്യാസം കാരണം ജനറല്‍ സെക്രട്ടറി ജയരാജ് ഏതാനും മാസം മുന്‍പ് രാജിവച്ചിരുന്നു.




Tags:    

Similar News