ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല; കുറച്ചു കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്കനുസരിച്ച് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി. 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നാലായി തിരിച്ചാണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍. ടിപിആര്‍ 30ന് മുകളിലുള്ള സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണായിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍. 8നും 20നും ഇടയിലാണെങ്കില്‍ ഭാഗിക നിയന്ത്രണമായിരിക്കും. എട്ടില്‍ താഴെ ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനത്തിലെ ഒരാഴ്ചത്തെ ടിപിആര്‍ നിരക്ക് അനുസരിച്ചാണ് നിയന്ത്രണങ്ങള്‍. ടിപിആര്‍ 8 ശതമാനമാണെങ്കില്‍ രോഗം കുറവുള്ള സ്ഥലമാണ്. 8 മുതല്‍ 20 വരെ മിതമായ സ്ഥലം. 20ന് മുകളില്‍ അതിവ്യാപന മേഖല. 30ന് മുകളിലാണെങ്കില്‍ കൂടുതല്‍ നിയന്ത്രണം.
എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ടിപിആര്‍ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനം ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് പരസ്യപ്പെടുത്തും. ഓരോ വീട്ടിലും പോസിറ്റീവാകുന്ന വ്യക്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകണം. വീടുകളില്‍ സൗകര്യമുള്ളവര്‍ മാത്രമേ വീട്ടില്‍ തങ്ങാവൂ.
ടിപിആര്‍ എട്ടു ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനം അനുവദിക്കും. ഈ മേഖലയില്‍ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകും.
ആരാധാനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശിപ്പിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ കൂറെക്കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ബെവ്‌കോ, ബാര്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആപ്പു മുഖാന്തിരമാണ് ബാര്‍ പ്രവര്‍ത്തനം.
ഇളവുകള്‍ പ്രഖ്യാപിച്ച മേഖലകള്‍(ടിപിആര്‍ നിരക്കനുസരിച്ചാണ് നിയന്ത്രണങ്ങള്‍)
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം
ഷോപ്പിങ് മാളുകള്‍ തുറക്കില്ല
ആള്‍ക്കൂട്ടമോ പൊതുപരിപാടികളോ അനുവദിക്കില്ല
17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും
ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍
ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല, പാര്‍സലും ഹോം ഡെലിവറിയും മാത്രം
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം
ബെവ്്‌കോ, ബാറുകള്‍ തുറക്കും, ആപ്പുവഴിയാണ് മദ്യ വിതരണം
അഖിലേന്ത്യ-സംസ്ഥാന പൊതു പരീക്ഷകളും നടത്തും
വിനോദ് പരിപാടികളും ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല
സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.
അക്ഷയ സെന്ററുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം