കാപ്പി മണത്തറിഞ്ഞാല്‍ ക്വാറന്റൈന്‍ വേണ്ട; ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

മടങ്ങി വരുന്നവര്‍ കാപ്പി മണത്തുനോക്കി 'മണം' കിട്ടിയാല്‍ കൊവിഡില്ല എന്ന് ഉറപ്പിക്കാം.

Update: 2020-09-02 16:19 GMT

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷം മടങ്ങിവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ വിചിത്ര ഉത്തരവ്.

മടങ്ങി വരുന്നവര്‍ കാപ്പി മണത്തുനോക്കി 'മണം' കിട്ടിയാല്‍ കൊവിഡില്ല എന്ന് ഉറപ്പിക്കാം. ഇവരെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. രോഗ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ പോകണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മണം, രുചി നഷ്ടപ്പെടുന്നത്, ശ്വാസ തടസം എന്നിവ ഉണ്ടായാല്‍, അവര്‍ മണ പരിശോധന നടത്തണം. കോഫി മണം ഇല്ലെങ്കില്‍ ദിശ നമ്പറില്‍ ബന്ധപ്പെടണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.


 

Tags:    

Similar News