വിധി അംഗീകരിക്കുന്നു; നിയമസഭയിലെ സമരം എല്‍ഡിഎഫ് തീരുമാനപ്രകാരം; മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി

Update: 2021-07-28 07:34 GMT

തിരുവനന്തപുരം: നിയമസഭയിലെ സമരം എല്‍ഡിഎഫ് തീരുമാനപ്രകാരമായിരുന്നുവെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവിശ്യത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ശിവന്‍കുട്ടി.

'സുപ്രീം കോടതിയുടെ വിധി പൂര്‍ണമായി അംഗീകരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെയാണ് സമരങ്ങള്‍. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സമരങ്ങള്‍ നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെയാണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരും. കോടതി വിധി പൂര്‍ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും'-വി ശിവന്‍കുട്ടി പറഞ്ഞു.

നിയമസഭയിലെ സമരം അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനമായിരുന്നു. അന്ന് ഞങ്ങള്‍ ആ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News