സീറ്റ് നല്‍കിയില്ല: എല്‍ജെഡി നേതാവ് എല്‍ഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനം രാജിവച്ചു

Update: 2020-11-19 14:03 GMT

മാളഃ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് (എല്‍ ജെ ഡി) പി സി ബാബു, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയായ എല്‍ ജെ ഡി ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മൂന്നുവട്ടം നടന്ന എല്‍ഡിഎഫ് ചര്‍ച്ചയില്‍ എല്‍ജെഡിക്ക് സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് മാള സിപിഎം ഓഫ്ിസില്‍ വിളിച്ചുവരുത്തി വളരെ ധാര്‍ഷ്ട്യത്തോടെ നിങ്ങള്‍ക്ക് പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ സീറ്റ് തരികയില്ല എന്ന് തീര്‍ത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ രാജി വെക്കുന്നതെന്ന് എല്‍ജെഡി നിയോജക മണ്ഡലം പ്രസിഡന്റ് ഡേവീസ് കണ്ണംപിള്ളിക്കയച്ച രാജിക്കത്തില്‍ പി സി ബാബു പറയുന്നു.

എല്‍ജെഡി, യുഡിഎഫില്‍ നിന്നപ്പോള്‍ അവര്‍ മാന്യമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണ്ടാണി ഒമ്പതാം വാര്‍ഡ് തന്നു മത്സരിച്ച സ്ഥാനത്താണ് എല്‍ഡിഎഫ് പറഞ്ഞു വഞ്ചിച്ചതെന്ന് ബാബു പറയുന്നു.

എല്‍ഡിഎഫിന്റെ ഈ ഘടകകക്ഷികളോടുള്ള നടപടിയില്‍ പ്രതിക്ഷേധിച്ച് തന്റെ രാജി കത്ത് തപാല്‍ മുഖേന അയച്ചിട്ടുണ്ടെന്ന് പി സി ബാബു പറഞ്ഞു.

Similar News