എഐക്കുള്ളത് അപകടകരമായ പ്രത്യാഘാതങ്ങളെന്ന് നൊബേല്‍ സമ്മാന ജേതാവ് ജോഫ്രി ഇ ഹിന്റണ്‍

. ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ചവരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു

Update: 2024-10-09 05:10 GMT

സ്റ്റോക്ക്ഹോം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യാഘാതങ്ങളുണെന്ന് നൊബേല്‍ സമ്മാന ജേതാവ് ജോഫ്രി ഇ ഹിന്റണ്‍. ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ചവരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. മെഷീന്‍ ലേണിംഗിലെ മുന്നേറ്റങ്ങള്‍ക്കായിരുന്നു നൊബേല്‍. നിര്‍മിത ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് സാധ്യമാക്കുക എന്നതായിരുന്നു പഠനം. ജോഫ്രിയെ കൂടാതെ ജോണ്‍ ജെ പോപ് ഫീല്‍ഡ് എന്ന ഗവേഷകനും അവാര്‍ഡ് പങ്കിട്ടിരുന്നു. അവാര്‍ഡ് ലഭിച്ചതിനു ശേഷം നടത്തിയ പ്രതികരണത്തിലാണ് എ ഐ യുടെ അപകട വശങ്ങളെ കുറിച്ച ജോഫ്രി സംസാരിച്ചത്. എഐ സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തിന് വലിയ വെല്ലുവിളിയും ആശങ്കയും സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News