ലോക്‌സഭയില്‍ ബഹളം: സഭ രാത്രി 7 മണി വരെ പിരിഞ്ഞു

Update: 2021-02-03 12:57 GMT

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരേയുളള പ്രതിഷേധത്തില്‍ ലോക്‌സഭ മൂന്നാമതും പിരിഞ്ഞു. രാത്രി ഏഴ് മണിവരെയാണ് പിരിഞ്ഞത്. നേരത്തെ 4.30നും 5 മണിക്കും ലോക്‌സഭ ചേര്‍ന്ന് ഉടന്‍ പിരിഞ്ഞിരുന്നു.

ഇന്ന് രാവിലെ ലോക് സഭ യോഗം ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. എല്ലാവരോടും സീറ്റുകളിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടുവെങ്കിലും ബഹളം തുടര്‍ന്നു. ശൂന്യവേള തുടരാന്‍ അനുവദിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല.

ബഹളം തുടര്‍ന്നതോടെ 4.30 വരെ സഭ പിരിഞ്ഞു. പിന്നീട് അഞ്ച് മണിക്ക് സഭ ചേര്‍ന്ന് വീണ്ടും പിരിഞ്ഞു. 

കര്‍ഷക സമരം സഭയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രന്‍ജന്‍ ചൗധരി ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല.

ബഹളം തുടര്‍ന്ന എഎപി അംഗം ഭഗ്വത് മാന്നോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ട സ്പീക്കര്‍ ബഹളംതുടര്‍ന്നാല്‍ നടപടിയുണ്ടാവുമെന്ന് ഭീഷണി മുഴക്കി.

Tags:    

Similar News