'നോയിസ് ഓഫ് സൈലന്‍സ്' : എന്‍ആര്‍സി പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു

എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദുരിതങ്ങള്‍ ചിത്രീകരിക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെയാണ് സിനിമ നിര്‍മിച്ചതെന്ന് സംവിധായകന്‍ സെയ്ഫ് ബൈദ്യ പറയുന്നു.

Update: 2020-09-29 09:20 GMT

ഗുവാഹത്തി: നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) പ്രമേയമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് റിലീസ് ചെയ്യാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണം ത്രിപുരയില്‍ പൂര്‍ത്തിയാക്കി. എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദുരിതങ്ങള്‍ ചിത്രീകരിക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെയാണ് സിനിമ നിര്‍മിച്ചതെന്ന് സംവിധായകന്‍ സെയ്ഫ് ബൈദ്യ പറയുന്നു. എന്‍ആര്‍സി പട്ടികയില്‍ നിന്നും പുറത്തായ മുന്‍ സഹപ്രവര്‍ത്തകന്റെ പിതാവിന്റെ അനുഭവത്തില്‍ നിന്നാണ് സിനിമ ചെയ്യാനുള്ള പ്രചോദനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സൈനികനായിട്ടുപോലും അദ്ദേഹത്തെ എന്‍ആര്‍സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.


54 അഭിനേതാക്കാളാണ് സിനിമയിലുള്ളത്. ഇതില്‍ 44 പേരും ത്രിപുരയില്‍ നിന്നുള്ളവരാണ്. പ്രമുഖ അഭിനേതാക്കളായ ഹൃഷി രാജ്, സയാന്തിക നാഥ്, മീനാക്ഷി ഘോഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍ആര്‍സി പട്ടികയില്‍ നിന്ന് സ്വയം ഒഴിവാക്കപ്പെട്ട ദമ്പതികളും അമ്മയെ തേടി ഇന്ത്യയിലേക്ക് എത്തുന്ന റോഹിംഗ്യന്‍ മുസ്‌ലീം പെണ്‍കുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങള്‍





Tags:    

Similar News