തിരഞ്ഞെടുപ്പ് കോഴക്കേസിലെ ശബ്ദ പരിശോധന; കെ സുരേന്ദ്രന്റെ ഹരജി തള്ളി

Update: 2021-11-10 14:46 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. ശബ്ദപരിശോധന കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന ആവശ്യം കോടതി തള്ളി.

സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ഹരജി തള്ളിയത്. ഇതോടെ ശബ്ദ സാംപിള്‍ പരിശോധന സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ജെആര്‍പി നേതാവ് സി കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ മാസം കെ സുരേന്ദ്രന്‍, ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദം കൊച്ചിയിലെ സ്റ്റുഡിയോയില്‍ പരിശോധനക്കായി ശേഖരിച്ചിരുന്നു.

Tags:    

Similar News