പുരാതന സ്ഥലങ്ങളുടെ തെളിവ് നിങ്ങള്‍ എങ്ങനെ ചോദിക്കും?: രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ഹുസൈന്‍

Update: 2025-04-03 10:04 GMT
പുരാതന സ്ഥലങ്ങളുടെ തെളിവ് നിങ്ങള്‍ എങ്ങനെ ചോദിക്കും?: രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ഹുസൈന്‍

ന്യൂഡല്‍ഹി: ബിജെപിയിടെത് കലാപത്തിന്റെ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കളിയാണെന്ന് കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ഹുസൈന്‍. വഖ്ഫ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഉപയോക്താവിന് വഖഫ്, ഉപയോക്താവിന് ക്ഷേത്രം, ഉപയോക്താവിന് ഗുരുദ്വാര... എല്ലാത്തിനും നിങ്ങള്‍ എങ്ങനെ തെളിവ് ചോദിക്കും? പുരാതന സ്ഥലങ്ങളുടെ തെളിവ് എങ്ങനെ ചോദിക്കും. അവര്‍ കലാപം ഉണ്ടാക്കി വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുരാതന സ്ഥലങ്ങളുടെ തെളിവ് ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്തു.

Tags:    

Similar News