
ലഖ്നോ: ബലാൽസംഗകേസിൽ കോൺഗ്രസ് എംപി രാഗേഷ് രതോറിനെ പോലിസ് അറസ്റ്റ് ചെയ്തു. രതോറിനെ സ്വന്തം വസതിയിൽ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസിൽ രതോർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ജനുവരി 17 നാണ് യുവതിയുടെ പരാതിയിൽ രതോറിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഇരയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ നാലു വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചു എന്നാണ് പരാതി.