
ലഖ്‌നോ: അയോധ്യയില്‍ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. 22 കാരിയായ യുവതിയെ ജനുവരി 27 മുതലാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഗ്രാമത്തില്‍ നിന്നു 500 മീറ്റര്‍ അകലെ കനാലിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും ശരീരത്തില്‍ നിറയെ പരുക്കുകളും ചതവുകളുമുണ്ടെന്നും കുടുംബം ആരോപിക്കുന്നു. യുവതിയുടെ രണ്ട് കൈകളും കാലുകളും കയറുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ആഴത്തിലുള്ള മുറിവുകളും ശരീരത്തിലുണ്ട്. ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും കാണാതായെന്ന് നേരത്തെ അറിയിച്ചിട്ടും പോലിസ് ഉടന്‍ തിരച്ചില്‍ ആരംഭിച്ചില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
പോസറ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അധികം വൈകാതെ ലഭിക്കുമെന്നാണ് സൂചനകള്‍. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ മരണകാരണം വ്യക്തമാകുമെന്നു പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.