ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മഹിപാല്‍പൂര്‍ പ്രദേശത്തെ ഒരു ഹോട്ടലില്‍ വച്ചാണ് രണ്ടു പേര്‍ ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തത്.
പ്രതികളിലൊരാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ബ്രിട്ടീഷ് വനിതയുമായി സൗഹൃദം സ്ഥാപിച്ചത്. 24 കാരനായ പ്രതി കൈലാഷിനെ കാണാന്‍ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തതായിരുന്നു യുവതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ഒരു ഹൗസ് കീപ്പിംഗ് ജീവനക്കാരനാണ് ആദ്യം ഇവരെ പീഡിപ്പിച്ചതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പിന്നീട്, സോഷ്യല്‍ മീഡിയയില്‍ നിന്നു പരിചയപ്പെട്ട വ്യക്തി ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലിസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.