നാമനിര്‍ദേശ പത്രികകള്‍ സുവിധ പോര്‍ട്ടല്‍ വഴിയും പൂരിപ്പിക്കാം

Update: 2021-03-12 13:48 GMT

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ ഫോമുകള്‍ ഓണ്‍ലൈനായി പൂരിപ്പിക്കാം. എന്നാല്‍ പൂരിപ്പിച്ച അപേക്ഷകള്‍ സബ്മിറ്റ് ചെയ്യാന്‍ സാധിക്കില്ല. ഇത് പ്രിന്റ് എടുത്ത് ഓരോ നിയോജക മണ്ഡലത്തിന്റെയും ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സുവിധ പോര്‍ട്ടല്‍ വഴിയാണ് പൂരിപ്പിക്കേണ്ടത്. ഇതിനായി http://suvidha.eci.gov.in എന്ന ലിങ്കില്‍ പ്രവേശിക്കണം. ഇതില്‍ എസി ഇലക്ഷന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഇലക്ഷന്‍ ഫെബ്രു 2021 എന്നത് സെലക്ട് ചെയ്ത് നല്‍കണം. മൊബൈല്‍ നമ്പര്‍ നല്‍കി വെരിഫിക്കേഷനു ശേഷം പേജില്‍ പ്രവേശിക്കാം. സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടി പ്രതിനിധി ക്കോ സ്ഥാനാാര്‍ത്ഥിയുടെ പ്രതിനിധിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകളുടെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട വരണാാധികാരിക്ക് സമര്‍പ്പിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവരുടെ പേരുവിവരങ്ങള്‍ അപ് ലോഡ് ചെയ്യും. പൊതുജനങ്ങള്‍ക്ക് കാന്‍ഡിഡേറ്റ് അഫിഡവിറ്റ് മാനേജ്‌മെന്റ് വഴി പത്രിക സമര്‍പ്പണത്തിന്റെ വിവരങ്ങള്‍ അറിയാം.

Tags:    

Similar News