മുസ്‌ലിം തടവുകാരന്റെ ദേഹത്ത് ഓം: സ്വകാര്യ സ്വത്തല്ല, ഞങ്ങളും മനുഷ്യരെന്ന് ഉവൈസി
ജയിലിലെ തടവുകാരനായ നാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് അധികൃതര്‍ ഓം എന്ന് ചാപ്പ കുത്തിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നാബിറിന്റെ കുടുംബം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.
ദില്ലി: തിഹാര്‍ ജയിലിലെ മുസ്‌ലിം തടവുകാരന്റെ ദേഹത്ത് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പകുത്തിയതിനെതിരെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. കന്നുകാലികള്‍ക്ക് സമമായി മനുഷ്യരെ മുദ്രകുത്തുന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണ്. ഞങ്ങളെ അധിക്ഷേപിക്കാന്‍ ഓരോ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു ഉവൈസി ട്വിറ്ററില്‍ കുറിച്ചത്.
ജയിലിലെ തടവുകാരനായ നാബിര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് അധികൃതര്‍ ഓം എന്ന് ചാപ്പ കുത്തിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നാബിറിന്റെ കുടുംബം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ടു ദിവസമായി നാബിറിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും മുസ്‌ലിമായതിനാലാണ് ക്രൂരതകളനുഭവിക്കേണ്ടി വന്നെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കി.
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നാബിറിന്റെ ദേഹ പരിശോധന നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ പരിശോധനയ്ക്കും കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.