പൗരത്വ പട്ടിക പുന:പരിശോധിക്കണം: അസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി

പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരെല്ലാം യഥാര്‍ത്ഥ പൗരന്മാരാണെന്ന് ഉറപ്പുവരുത്തണമെന്നും അനധികൃത പൗരന്മാരുടെ പേരുകള്‍ നീക്കംചെയ്യണമെന്നും സോനോവല്‍ കൂട്ടിച്ചേര്‍ത്തു.

Update: 2020-09-04 09:59 GMT

ഗുവാഹത്തി: പൗരത്വ പട്ടിക (എന്‍ആര്‍സി) വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ആള്‍ ഇന്ത്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരെല്ലാം യഥാര്‍ത്ഥ പൗരന്മാരാണെന്ന് ഉറപ്പുവരുത്തണമെന്നും അനധികൃത പൗരന്മാരുടെ പേരുകള്‍ നീക്കംചെയ്യണമെന്നും സോനോവല്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ പട്ടിക വീണ്ടും പരിശോധിച്ചുറപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കണം. എന്നാല്‍ പിഴവില്ലാത്ത പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ നിയമസഭാ സമ്മേളനത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്രമോഹന്‍ പട്ടോവരിയും പൗരത്വ പട്ടിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 

Tags:    

Similar News