സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പ്രതികരണമാരോപിച്ച് ഇന്‍ഡോറില്‍ നാല് മുസ് ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ
ഇന്‍ഡോര്‍: സാമൂഹികമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശം പങ്കുവച്ചുവെന്നാരോപിച്ച് മധ്യപ്രദേശ് പോലിസ് നാല് മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഇന്‍ഡോറില്‍ അടുത്തിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഇവര്‍ ചില പ്രതികരണങ്ങളെഴുതിയെന്നും അത് കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് പോലിസിന്റെ ആരോപണം.
അല്‍താഷ് ഖാന്‍, മുഹമ്മദ് ഇമ്രാന്‍ അന്‍സാരി, ജാവേദ് ഖാന്‍, സയദ് ഇര്‍ഫാന്‍ അലി തുടങ്ങിയവരെയാണ് എസ് പിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ പത്താം ക്ലാസ് വരെ പഠിച്ചവരും 20-30 വയസ്സിനുള്ളില്‍ പ്രായമുള്ളവരുമാണ്.
നാല് പേരും പ്രകോപനപരമായ ചില അഭിപ്രായങ്ങള്‍ പങ്കുവച്ചെന്നും അത് നഗരത്തില്‍ കലാപം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിരുന്നെന്നും പോലിസ് ആരോപിച്ചു. ഗറില്ലാ യുദ്ധശ്രമമെന്ന വിചിത്രമായ ആരോപണവുമുണ്ട്. പ്രതികള്‍ക്ക് തീവ്രവാദസംഘടനകള്‍ പണം നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇന്‍ഡോര്‍ പോലിസ് എസ്പി ഔസ്‌തോഷ് ബാഗ്രി പറയുന്നു. നാല് പേര്‍ക്കെതിരേയും എന്‍എസ്എ ചുമത്തി.
കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.