'തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി, ജയിച്ചതിന് ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞു'; വി ഡി സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച ആളാണ് സതീശന്‍. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിലല്ല വിജയിച്ചതെന്നാണ് സതീശന്‍ പറയുന്നത്.
സതീശന്റെ വാദം പച്ചക്കള്ളമാണ്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന സതീശന്‍ തിരുത്തണം. അല്ലെങ്കില്‍ അയാള്‍ രക്ഷപ്പെടില്ല. അത് സതീശന്റെ ഭാവിക്ക് ഗുണകരമാവില്ലെന്നും സുകുമാരന്‍നായര്‍ മുന്നറിയിപ്പ് നല്‍കി.