ഗാര്‍ഹിക പീഡനം തുടര്‍ക്കഥയാകരുത് : നാഷണല്‍ വുമണ്‍സ് ഫ്രണ്ട്

സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ, സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകുന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്

Update: 2021-07-02 05:59 GMT

കൊച്ചി:സ്ത്രീകള്‍ക്കെതിരായുള്ള ഗാര്‍ഹിക പീഡനങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണെന്ന് നാഷണല്‍ വുമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സക്കീന നാസര്‍. സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ, സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായി മര്‍ദ്ദനത്തിന് ഇരയാകുന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്.

സ്ത്രീധനത്തിന്റെ പേരില്‍ കഴിഞ്ഞദിവസം ആലുവയില്‍ നടന്ന സംഭവത്തില്‍, സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന ഭാര്യയുടെ അടിവയറ്റില്‍ ചവിട്ടിയത്, ബോധപൂര്‍വം കുഞ്ഞിനെ നശിപ്പിക്കാനും, അതുവഴി കൂടുതല്‍ സ്ത്രീധനത്തുക കൈപ്പറ്റുക എന്ന ഉദ്ദേശത്തോട് കൂടിയുമാണ്.

പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് യുവതിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീസുരക്ഷക്കായി നിലവിലുള്ള നിയമത്തിന്റെ പോരായ്മകളല്ല, മറിച്ച് അത് നീതിപൂര്‍വം നടപ്പിലാക്കുന്നതിലുള്ള പോരായ്മയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ച് വരാന്‍ കാരണം. ഇതിനെതിരെ, പ്രതിഷേധം ശക്തമാകേണ്ടതുണ്ടെന്നും ഓണ്‍ലൈനില്‍ നാഷണല്‍ വുമണ്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.

Tags:    

Similar News