വിവാഹ ധൂര്‍ത്തിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ക്യാംപയിന്‍: ഓണ്‍ലൈന്‍ സമ്മേളനം ഇന്ന് രാത്രി
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വിമന്‍സ് വിങ് ചീഫ് ഓര്‍ഗനൈസര്‍ അസ്മ സഹ്‌റ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: വിവാഹ ധൂര്‍ത്തിനെതിരേ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തി വരുന്ന 'അകറ്റി നിര്‍ത്താം വിവാഹ ധൂര്‍ത്തിനെ, ചേര്‍ത്തു നിര്‍ത്താം വിവാഹ മൂല്യങ്ങളെ' കാംപയിന്റെ ഭാഗമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 7 മണിക്കാണ് സമ്മേളനം. നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് സമ്മേളനം ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്.
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വിമന്‍സ് വിങ് ചീഫ് ഓര്‍ഗനൈസര്‍ അസ്മ സഹ്‌റ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബ്ദുല്‍ റഹ്മാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹബീബ (എംജിഎം സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്), അഡ്വ. കെ പി മറിയുമ്മ (വനിതാ ലീഗ് വൈസ് പ്രസിഡന്റ്), മെഹ്‌നാസ് അഷ്ഫാഖ് (വിങ്‌സ് സ്‌റ്റേറ്റ് പ്രസിഡന്റ്), ഡോ. ഫാത്തിമ പി വി (ആയുര്‍ഗ്രീന്‍ ഹോസ്പിറ്റല്‍ എടപ്പാള്‍), കെ കെ റൈഹാനത്ത് ടീച്ചര്‍ (വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സ്‌റ്റേറ്റ് പ്രസിഡന്റ്), ആയിഷ ഹാദി (ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി സി കമറുന്നിസ അധ്യക്ഷത വഹിക്കും.