ഒക്ടോബര്‍ 30ലെ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ

Update: 2021-11-01 15:21 GMT

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ നടക്കും. 13 സംസ്ഥാനങ്ങളിലും ദാദ്ര & നഗര്‍ ഹവേലിയിലുമായി മൂന്ന് ലോക്‌സഭാ സീറ്റിലേക്കും 29 നിയമസഭാ സീറ്റിലേക്കുമാണ് ഒക്‌ടോബര്‍ 30ന് തിരഞ്ഞെടുപ്പ് നടന്നത്.

മധ്യപ്രദേശിലെ ഖന്‍ഡ്‌വ, ഹിമാചല്‍പ്രദേശിലെ മണ്ഡി, ദാദ്ര ആന്റ് നഗര്‍ ഹവേലി എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലും എംപിമാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അസമില്‍ അഞ്ച് സീറ്റിലേക്കും പശ്ചിമ ബംഗാളില്‍ നാല് സീറ്റിലേക്കും മധ്യപ്രദേശ്, ഹിമാചല്‍, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് സീറ്റിലേക്കും ബീഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് സീറ്റിലേക്കും ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നാഗാലാന്റിലെ ഷാമറ്റോര്‍ ചെസ്സോര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും എന്‍ഡിപിപി നേതാവ് എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

നാളെ ഫലം അറിയാനിരിക്കുന്ന 29 സീറ്റില്‍ പകുതിയും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. കോണ്‍ഗ്രസ് 9, ശേഷിക്കുന്നത് പ്രദേശികപാര്‍ട്ടികള്‍ വിജയിച്ച മണ്ഡലങ്ങളാണ്. 

Tags:    

Similar News