വാഗമണ്‍: ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിനെതിരേ പോലിസ് കേസെടുത്തു. റേസ് നടത്താന്‍ സ്ഥലം അനുവദിച്ച സ്ഥലമുടമക്കും സംഘാടകര്‍ക്കും എതിരേ കേസെടുത്തിട്ടുണ്ട്. യുകെഇ എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് റൈഡിനെതിരേ പരാതിപ്പെട്ടത്. ഇടുക്കിയില്‍ ഓഫ് റോഡ് റൈഡ് നടത്തുന്നതിന് വിലക്കുണ്ട്. അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആര്‍ടിഒ ജോയിന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തി.
അതേസമയം ജോജു ജോര്‍ജും കോണ്‍ഗ്രസ്സും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പരാതിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നവംബറില്‍ ഇന്ധനവിലക്കെതിരേ വഴിതടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. ഇത് ചെറിയൊരു സംഘര്‍ഷത്തിനു കാരണമായി. ജോജു അഭിനയിക്കുന്ന സിനിമയ്ക്കുവേണ്ടി വഴിതടയാന്‍ അനുവദിക്കില്ലെന്ന് അന്നു തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.